

വല്ലാതെ
കറുത്തുപോയ
നിന്റെ മിഴികളില്‍
ഒരു റെയില്‍ തുടങ്ങുന്നു.
ഭൂഗോളത്തിന്റെ
വിളുന്പില്‍
ഒടുങ്ങുകയും.
കറുത്തുപോയ
നിന്റെ മിഴികളില്‍
ഒരു റെയില്‍ തുടങ്ങുന്നു.
ഭൂഗോളത്തിന്റെ
വിളുന്പില്‍
ഒടുങ്ങുകയും.
അകലെ
നിന്റെ കാഴ്ചയുടെ അറ്റത്ത്
എന്റെ തീവണ്ടിക്കണ്ണിന്റെ
റെറ്റിനയില്‍ പതിയുന്നുണ്ട്.
നിന്റെ കരിങ്കടല്‍.
നിന്റെ കാഴ്ചയുടെ അറ്റത്ത്
എന്റെ തീവണ്ടിക്കണ്ണിന്റെ
റെറ്റിനയില്‍ പതിയുന്നുണ്ട്.
നിന്റെ കരിങ്കടല്‍.
കാഴ്ചയുടെ
ഈ കടല്‍ ദൂരം താണ്ടാന്‍
എനിക്ക്
നിന്റെ നനഞ്ഞ നോട്ടം മതി.
പകരം,
കപടസ്നേഹത്തിന്റെ
കറുപ്പറ്റ ലെന്‍സുകള്‍
മിഴിയില്‍ തിരുകേണ്ട.
കപടസ്നേഹത്തിന്റെ
കറുപ്പറ്റ ലെന്‍സുകള്‍
മിഴിയില്‍ തിരുകേണ്ട.
അവസാനത്തെ അക്കവും
ഭേദിച്ചു കൊണ്ട്
നിന്റെ കാഴ്ചയുടെ
ബാരോമീറ്റര്‍ തകര്‍ത്ത്
അപായച്ചങ്ങലയില്ലാത്ത
പാളം തെറ്റാത്ത
വണ്ടി
തലയുടച്ചു കടന്നു പോകും.
My train wheels hasn’t a heart
2 comments:
ഗംഭീരം,പ്രോജ്വലം.
ഗംഭീരം,പ്രോജ്വലം
Post a Comment